‘പെണ്ണ് കേസ്’ ഡിസംബറിൽ ആരംഭിക്കും; നായിക നിഖില വിമൽ | ‘Pennu Case’ Movie

‘പെണ്ണ് കേസ്’ ഡിസംബറിൽ ആരംഭിക്കും; നായിക നിഖില വിമൽ | ‘Pennu Case’ Movie
Updated on

നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'പെണ്ണ് കേസ്' ('Pennu Case' Movie). ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണ പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം ആളുകൾ ഓടുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി ചിത്രമാകും 'പെണ്ണ് കേസ്' എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

ഇ 4 എക്സ്പിരിമെന്റസ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായ് ഡിസംബറിൽ ആരംഭിക്കും. ഫെബിൻ സിദ്ധാർഥും രശ്മി രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരുടെതാണ് സംഭാഷണങ്ങൾ. കഥ സംവിധാകന്റേത് തന്നെയാണ്. സൂപ്പർഹിറ്റ് ചിത്രം 'ഗുരുവായൂരമ്പല നടയിൽ'ന് ശേഷം ഇ ഫോർ എന്റർടെയ്ൻമെന്റ്സും ലണ്ടൺ ടാക്കീസും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

'ഭഗവാൻ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന് ശേഷം ഫെബിൻ സിദ്ധാർഥ് തിരക്കഥ രചിച്ച ചിത്രമാണ് 'പെണ്ണ് കേസ്'. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ വരും ദിവസങ്ങളിലായ് അറിയിക്കും. ഷിനോസാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് സരിൻ രാമകൃഷ്ണനാണ്. കലാസംവിധാനം: അർഷദ് നക്കോത്ത്, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പികെ, ചീഫ് അസോസിയേറ്റ്: ആസിഫ് കുറ്റിപ്പുറം, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, ടൈറ്റിൽ പോസ്റ്റർ: നിതിൻ കെ പി.

എം മോഹനൻ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന 'ഒരു ജാതി ജാതകം', വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ള നിഖില വിമൽ സിനിമകൾ.

Related Stories

No stories found.
Times Kerala
timeskerala.com