
സിനിമയിലെന്നപോലെ സമൂഹമാധ്യമങ്ങളിൽ താരമാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി പാർവതി തിരുവോത്ത് (Parvathy Thiruvothu stunning latest look). മലയാളത്തിൽ എന്നപോലെ തെന്നിന്ത്യൻ സിനിമാലോകത്തും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് . സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പാര്‍വതി ഇടയ്ക്ക് തന്റെ സ്റ്റൈലിഷ് ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജീൻസിനൊപ്പം അസിമെട്രിക്കൽ ബ്ലേസറാണ് താരം അണിഞ്ഞിരിക്കുന്നത്.