
നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും ചെയ്ത 'പണി'യിലെ പുതിയ ഗാനം പുറത്തിറങ്ങി. വിഷ്ണു വിജയ് സംഗീത സംവിധാന൦ ചെയ്ത ഗാനമാണ് റിലീസ് ആയത്. ഒക്ടോബർ 17-ന് 'പണി' തിയറ്ററുകളിലെത്തി. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്.
ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത ആളാണ്. സാഗർ, ജുനൈസ് എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നുണ്ട്.