
ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മറ്റൊരു മലയാളം ചിത്രം കൂടി എത്തുകയാണ്. വി എം അനിൽ സംവിധാനം ചെയ്ത് രാഹുൽ മാധവും കോട്ടയം രമേശും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പാളയം പിസി ഉടൻ സ്ട്രീമിംഗിൽ ലഭ്യമാകും. ഈ വർഷം ജനുവരിയിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം നവംബർ 29 മുതൽ സൈന പ്ലേ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ഒടിടി പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിൻ്റെ പുതിയ ട്രെയിലറും പുറത്തിറങ്ങി.
ചിറ കരോട്ട് മൂവീസിൻ്റെ ബാനറിൽ ഡോ. സൂരജ് ജോൺ വർക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് സത്യചന്ദ്രൻ പൊയിൽക്കാവും വിജിലേഷ് കുറുവാളൂരും ചേർന്നാണ്. ഡോ. സൂരജ് ജോൺ വർക്കിയും തിരക്കഥയിൽ ക്രിയാത്മകമായി സംഭാവന ചെയ്തിട്ടുണ്ട്. ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, തുടങ്ങി നിരവധി താരനിര അണിനിരക്കുന്നുചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രദീപ് നായർ, സംഗീതം സദ്ദിഖ് പന്തലൂർ, വരികൾ ജോതിഷ് ടി.കാശി, അഖിൽ സായൂജ്, ശ്രീനി ചെറോട്ട് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. ശഹബാസ് അമൻ, സിത്താര കൃഷ്ണകുമാർ, നജിം അർഷാദ്, ശ്രുതി ശിവദാസ് എന്നിവരുടെ ഗാനങ്ങളാണ് സൗണ്ട് ട്രാക്കിൽ ഉള്ളത്. എഡിറ്റിംഗ് രഞ്ജിത്ത് രതീഷ്, കലാസംവിധായകൻ സുബൈർ സിന്ദഗി, മേക്കപ്പ് ആർട്ടിസ്റ്റ് മുഹമ്മദ് അനീസ്, കോസ്റ്റ്യൂം ഡിസൈനർ കുക്കു ജീവൻ എന്നിവരുൾപ്പെടെ ശ്രദ്ധേയരായ മറ്റ് അണിയറപ്രവർത്തകർ. നിലമ്പൂർ, കോഴിക്കോട്, മൈസൂർ, വയനാട് തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം.