എന്ത് ധാർമികതയുടെ അടിസ്ഥാനത്തിലാണ് അവർ രാജിവെച്ചത് : അമ്മയിലെ കൂട്ട രാജിയിൽ പ്രതികരിച്ച് പത്മപ്രിയ

എന്ത് ധാർമികതയുടെ അടിസ്ഥാനത്തിലാണ് അവർ രാജിവെച്ചത് : അമ്മയിലെ കൂട്ട രാജിയിൽ പ്രതികരിച്ച് പത്മപ്രിയ
Published on

തിരുവനന്തപുരം: മലയാളം മൂവി ആർട്ടിസ്റ്റുകളുടെ സംഘടനയായ അമ്മയിലെ കൂട്ട രാജി നിരുത്തരവാദപരമായ നടപടിയാണെന്ന് നടി പത്മപ്രിയ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ പ്രതികരിച്ചത്. എന്ത് ധാർമികതയുടെ അടിസ്ഥാനത്തിലാണ് അവർ രാജിവെച്ചതെന്നും നടി ചോദിച്ചു. നാലര വർഷമായിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിന് സർക്കാർ മറുപടി പറയണമെന്ന് നടി തുറന്നടിച്ചു. സിനിമാ മേഖലയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നും താരം പറഞ്ഞു. എഎംഎംഎ അസോസിയേഷന് തലയും നട്ടെല്ലും ഇല്ല എന്നും അവർ പറഞ്ഞു .

അതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ മുൻ ബോളിവുഡ് താരം സോമി അലി പ്രതികരിച്ചു. സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും അത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും സോമി അലി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com