
തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്ന് നടി പത്മപ്രിയ (Padmapriya response about power group in Amma0. അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചത് എന്ത് ധാർമികതയുടെ പേരിലാണെന്നും പത്മപ്രിയ ചോദിച്ചു. ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം . ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം ആവശ്യപ്പെട്ടു. സിനിമയിൽ ഒരു പവർഗ്രൂപ്പ് ഉണ്ടെന്നും , അമ്മ എന്ന താരസംഘടനയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും താരം തുറന്നടിച്ചു .
'അസുഖബാധിതനായി ചികിത്സയിൽ, അറസ്റ്റ് തടയണം': മുൻകൂർ ജാമ്യത്തിന് ഹർജിയുമായി സംവിധായകൻ രഞ്ജിത്ത്
സംവിധായകൻ രഞ്ജിത്ത് ലൈംഗികാതിക്രമക്കേസിൽ ഹൈക്കോടതിയെ സമീപിച്ചു. ബംഗാളി നടി നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രഞ്ജിത്ത് ഹർജി നൽകിയിരിക്കുന്നത് മുൻകൂർ ജാമ്യത്തിനായാണ്. (director ranjith approaches high court)
നടി വെളിപ്പടുത്തിയത് രഞ്ജിത്തിൻ്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയപ്പോൾ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചുവെന്നാണ്. എന്നാൽ, ബംഗാളി നടിയുടെ പരാതി സിനിമയിൽ അവസരം നൽകാത്തതിനാൽ ആണെന്നും, ഇവരുമായി സംസാരിച്ചപ്പോൾ ഒപ്പം സിനിമയിലെ മറ്റ് അണിയറ പ്രവർത്തരും ഉണ്ടായിരുന്നുവെന്ന് രഞ്ജിത്തിൻ്റെ ഹർജിയിൽ പറയുന്നു.
താൻ അസുഖബാധിതനായി ചികിത്സയിലാണെന്ന് പറയുന്ന സംവിധായകൻ, പോലീസ് അറസ്റ്റ് തടയണമെന്നും ഹർജിയിലൂടെ ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ പ്രത്യേക അന്വേഷണസംഘം ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഇതിനിടയിൽ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് കസബ പോലീസ് കേസെടുത്തത്.