‘ എന്റെ വാതിലിൽ ആരും മുട്ടിയിട്ടില്ല , അഡ്‌ജസ്റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല ‘ ; ജോമോൾ

‘ എന്റെ വാതിലിൽ ആരും മുട്ടിയിട്ടില്ല , അഡ്‌ജസ്റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല ‘ ; ജോമോൾ
Published on

കൊച്ചി: സിനിമാ മേഖലയിലെ ആരിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്ന് നടിയും 'A.M.M.A' എക്സിക്യൂട്ടീവ് അം​ഗവുമായ ജോമോൾ. ഇതുവരെ ആരും തന്റെ വാതിലിൽ മുട്ടുകയോ അഡ്‌ജസ്റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ജോമോൾ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ A.M.M.A' പ്രതിനിധികൾ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

പവർ ഗ്രൂപ്പില്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം, കുറ്റവാളികളല്ലാത്തവരെ സംശയത്തിന്റെ നിഴലില്‍ നിർത്തരുത്; 'AMMA'

മലയാള സിനിമയിൽ പവർ ഗ്രൂപ്പ് എന്നൊന്നില്ലെന്ന് 'AMMA' ജനറൽ സെക്രട്ടറി സിദ്ദിഖ്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊലീസ് അന്വേഷണത്തെ അമ്മ ഭയക്കുന്നില്ലെന്നും 'അമ്മ' സംഘടനയില്‍ ഭിന്നതയില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു . 10 വർഷം മുമ്പ് ഒരു ഹൈ പവർ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. ഓരോ സംഘടനയിലെ രണ്ടുപേരെ വെച്ചാണ് അത് രൂപവത്കരിച്ചത്. അതത് കാലത്തെ ഭാരവാഹികളാണ് ഹൈപവർ കമ്മിറ്റിയിൽ. ഇതിനെ ഉദ്ദേശിച്ചാണോ പവർ ഗ്രൂപ്പ് എന്ന് പറയുന്നത് എന്നറിയില്ലെന്നും സിദ്ധിഖ്‌ മാധ്യമങ്ങളോട് പറഞ്ഞു . ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടക്കണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികളല്ലാത്തവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നും സംഘടന ആവശ്യപ്പെട്ടു . അംഗങ്ങള്‍ക്ക് പരാതിയുണെങ്കില്‍ അത് പരിഹരിക്കാന്‍ ഏതറ്റം വരെയും പോകും. രാതി പറഞ്ഞതിന്റെ പേരില്‍ ആര്‍ക്കും അവസരം നിഷേധിച്ചിട്ടില്ലെന്നും സംഘടനക്ക് വേണ്ടി സിദ്ധിഖ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com