
ഇന്ദ്രജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഞാൻ കണ്ടതാ സാറേ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടു. നിർമ്മാതാവ് ദീപു കരുണാകരനൊപ്പം ഈ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു. വരുൺ ജി പണിക്കർ ഈ ചിത്രം സംവിധാനം ചെയ്യുന്നു.
ലെമൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്ര൦ മൂന്നാറിന് പുറമെ തിരുവനന്തപുരത്തും ചിത്രീകരണം നടന്നു. ചിത്രത്തില്‍ മെറീനാ മൈക്കിളാണു നായിക. അനൂപ് മേനോന്‍, ബൈജു സന്തോഷ്, സുധീര്‍ കരമന അലന്‍സിയര്‍, സാബുമോന്‍, സമ്പത്ത് റാം, ജിബിന്‍ ഗോപിനാഥ്, ധന്വന്തരി, ബാലാജി ഗര്‍മ്മ, സൂര്യാ രാജേഷ്, മല്ലികാ സുകുമാരന്‍, എന്നിവരും പ്രധാന താരങ്ങളാണ്. രചന – അരുണ്‍ കരിമുട്ടം. സംഗീതം – രാഹുല്‍ രാജ്. ഛായാഗ്രഹണം – പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ് -എം.എസ്. അയ്യപ്പന്‍ നായര്‍. കലാസംവിധാനം. – സാബുറാം. മേക്കപ്പ് – പ്രദീപ് വിതുര, കോസ്റ്റ്യും ഡിസൈന്‍ – അസീസ് പാലക്കാട്. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ – സഞ്ജു അമ്പാടി. ഫിനാന്‍സ് കണ്‍ടോളര്‍ – സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷന്‍ -മാനേജര്‍ – കുര്യന്‍ ജോസഫ് . പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – ഹരി കാട്ടാക്കട. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മുരുകന്‍.എസ്. തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വാഴൂര്‍ ജോസ്.