ഇന്ദ്രൻസിന് പിന്നാലെ മറ്റൊരു മലയാള നടനും സൂര്യ 45 ലേക്ക്

ഇന്ദ്രൻസിന് പിന്നാലെ മറ്റൊരു മലയാള നടനും സൂര്യ 45 ലേക്ക്
Published on

സൂര്യ 45 നിർമ്മിക്കുന്ന ഡ്രീം വാരിയർ പിക്‌ചേഴ്‌സ് അഭിനേതാക്കളുടെ പ്രഖ്യാപനങ്ങൾ നേരത്തെ നടത്തിയിരുന്നു. സിനിമയിൽ ഒട്ടനവധി മലയാള താരങ്ങൾ അഭിനയിക്കുന്നുണ്ട്. നടൻ ഇന്ദ്രൻസ്, സ്വാസിക, , ശിവദ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ ടീമിലേക്ക് മറ്റൊരുമലയാള നടൻ കൂടി എത്തിയിരിക്കുകയണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സൂര്യ നായകനായി ആർ ജെ ബാലാജി ചിത്രത്തിൽ അജു വർഗീസ് എത്തുന്നു എന്നതാണ് പുതിയ വാർത്ത.


സൂര്യ 45ൽ തൃഷയാണ് നായിക. 2005ലെ ആറ് എന്ന ചിത്രത്തിന് ശേഷം തൃഷയും സൂര്യയും ആദ്യമായി ഒന്നിക്കുന്നു.സാങ്കേതിക വിഭാഗത്തിൽ, സംഗീതസംവിധായകൻ സായ് അഭ്യങ്കറും ഛായാഗ്രാഹകൻ ജികെ വിഷ്ണുവുമുണ്ട്. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് എന്ന ലേബലിൽ എസ് ആർ പ്രബുവും എസ് ആർ പ്രകാശ് ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ആദ്യം പരമ്പരാഗത പൂജാ ചടങ്ങുകളോടെ അവർ ചിത്രം സമാരംഭിച്ചു. പ്ലോട്ടിൻ്റെയും കഥാപാത്രത്തിൻ്റെയും വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com