
ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാരായണീൻ്റെ മൂന്നാണ്‍മക്കളുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത് (Narayaneente Moonnaanmakkal). നടൻ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തത്.നിരവധി ബ്ലോക്ക്ബസ്റ്റർ മലയാള സിനിമകളുടെ ബാനറായ ഗുഡ്‌വിൽ എൻ്റർടൈൻമെൻറ്സിൻ്റെ പുതുവർഷത്തെ ആദ്യ ചിത്രമാണ് നാരായണീൻ്റെ മൂന്നാണ്മക്കൾ. ചിത്രം തീയേറ്ററുകളിൽ എത്തുന്നത് ഫെബ്രുവരി 7ന് ആണ്.
രോമാഞ്ചം, കിഷ്കിന്ധാകാണ്ഡം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഗുഡ്‌വിൽ എൻ്റർടൈൻമെൻറ്സിൻ്റെ ഇക്കൊല്ലത്തെ ആദ്യ ചിത്രമായ 'നാരായണീൻ്റെ മൂന്നാണ്മക്കൾ' ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.
ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി എൻ കുമാർ, സജിത മത്തൽ, സരസ് ബാല ശശേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.