Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeEntertainmentമലയാളികളെ ചിരിപ്പിച്ച 'ഗുണ്ട ബിനു' ഇനി ഓർമ്മ: മിമിക്രി താരം ശരത്...

മലയാളികളെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’ ഇനി ഓർമ്മ: മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു | Sarath Unnithan

🎙️ Latest Podcast

ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അമേരിക്കയിൽ വെച്ച് കുഴഞ്ഞുവീണായിരുന്നു അന്ത്യം. ശരത്തിന്റെ സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിയോഗവാർത്ത പങ്കുവെച്ചത്.(Mimicry star Sarath Unnithan passes away in America)

ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയായ ശരത്, സോഷ്യൽ മീഡിയയിൽ ‘ഗുണ്ട ബിനു’ എന്ന കഥാപാത്രത്തിലൂടെയാണ് തരംഗമായത്. വലിയ മീശയും കട്ടിപ്പുരികവും തലയിൽ കെട്ടുമായെത്തുന്ന ശരത്തിന്റെ വീഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു. അദ്ദേഹം ചെയ്ത ‘ഓണം വന്നല്ലോ’ എന്ന റീൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാല് ദിവസങ്ങൾക്ക് മുൻപ് ചെയ്ത രസകരമായ വീഡിയോയാണ് അദ്ദേഹത്തിന്റെ പേജിൽ അവസാനമായി വന്നത്. മാർച്ച് 31-നായിരുന്നു ശരത്തിന്റെ ജന്മദിനം. സോഷ്യൽ മീഡിയക്ക് പുറമെ മിമിക്രി വേദികളിലും ശരത് സജീവമായിരുന്നു. നിലവിൽ അമേരിക്കയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. നടി സ്നേഹ ശ്രീകുമാർ ഉൾപ്പെടെയുള്ള കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ ശരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.