
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. ഇടയ്ക്കിടെ മീനാക്ഷി തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുമുണ്ട്. ഇപ്പോളിതാ , മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം ആരാധകരുടെ മനം കവരുന്നു (Meenakshi as Kavya Madhavan's Lakshya's model). കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡിന്റെ കുര്‍ത്തി അണിഞ്ഞാണ് മീനാക്ഷി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്ത മെറൂണ്‍ കളര്‍ കുര്‍ത്തിയില്‍ മീനാക്ഷി അതീവ സുന്ദരിയാണ്. ചിത്രം മഞ്ജു വാര്യര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.ലക്ഷ്യയുടെ ഇന്‍സ്റ്റഗ്രാം പേജിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം കാവ്യമാധവന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും മീനൂട്ടിയുടെ ഫോട്ടോ പങ്കിട്ടു. സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറായ രെജി ഭാസ്‌കറാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.