
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. ജീവിതത്തെ കുറിച്ചുള്ള തന്റെ നിലപാടുകളെ കുറിച്ചും ചിന്തകളെക്കുറിച്ചും ഇടയ്ക്കിടെ നവ്യാ നായർ പറയാറുണ്ട്. അതിൽ ചില കാര്യങ്ങൾ താരത്തെ എയറിലാക്കാറുമുണ്ട്. എങ്കിലും തനിക്ക് പറയാനുള്ള കാര്യങ്ങൾ വളരെ നിഷ്കളങ്കമായി പറയുന്ന നവ്യയെ എല്ലാവർക്കും വളരെ ഇഷ്ടമാണ്.
ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ നവ്യാനായർ മികച്ച കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്യുന്നത്. വിവാഹത്തിനുശേഷം സിനിമയിൽ നിന്നും മാറിനിന്നിരുന്നു താരം. പിന്നീട് വൻ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. ഒരു ബ്രേക്കിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നവർക്ക് പൊതുവെ വലിയ സ്വീകാര്യത ഒന്നും ലഭിക്കാറില്ല. എന്നാൽ, നവ്യ നായരെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
വിവാഹത്തിനുശേഷം താൻ എന്തുകൊണ്ട് സിനിമയിൽ നിന്നും മാറിനിന്നു എന്നും വിവാഹത്തെക്കുറിച്ചുള്ള തന്റെ ധാരണകളെ കുറിച്ചും തുറന്നു പറയുകയാണ് നവ്യ നായർ. 'എല്ലാവരും ചെയ്യുന്നത് കണ്ട് ചെയ്ത ഒരു കാര്യം മാത്രമാണ് വിവാഹം' എന്നാണ് നവ്യ പറയുന്നത്. നമ്മൾക്ക് മുന്നേയുള്ള ആളുകൾ കാണിച്ചുതന്നത് അങ്ങനെയായിരുന്നു. അതുകൊണ്ട് ആ രീതിയിൽ പിന്തുടർന്ന ഒരു പാത മാത്രമാണ് വിവാഹം. അതുകൊണ്ട് കല്യാണം കഴിഞ്ഞാൽ ഇനി അഭിനയം ഒന്നും ഉണ്ടാവില്ലെന്ന് ഞാൻ തന്നെ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. പക്ഷേ, ഇന്റർവ്യൂ ഒക്കെ ചോദിക്കുമ്പോൾ അന്ന് താൻ ഈ രീതിയിൽ ഉത്തരം പറഞ്ഞിരുന്നില്ല. അപ്പോഴൊക്കെ ചോദിക്കുമ്പോൾ നല്ല കഥാപാത്രങ്ങൾ വരുകയാണെങ്കിൽ ചെയ്യും എന്നെല്ലാം മറുപടി നൽകി ഒഴിവാക്കി. ഇപ്പോഴാണ് അത് തുറന്നു പറയുന്നതെന്നും നവ്യാ നായർ പറഞ്ഞു.
നവ്യാനായരുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം പാതിരാത്രിയാണ്. താരം ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പാതിരാത്രി. നവ്യാനായർ സൗബിൻ ഷാഹിർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് പാതിരാത്രി എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.