
സൂര്യ നായകനായി റിലീസ് ചെയ്യുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലടക്കം നാല് മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്നാണ് വിവരം. ഇപ്പോൾ സിനിമയുടെ പുതിയ ഗാനത്തിൻറെ പ്രൊമോ പുറത്തുവിട്ടു. മന്നിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഡിഎസ്പി ആണ്.
https://www.youtube.com/watch?v=juVl2Lg4klU
ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു.തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും നടൻ വ്യക്തമാക്കിയിരുന്നു.