വാ​ഗ്ദാനം ചെയ്തത് കോടികൾ.!പാൻ മസാലയുടെ പരസ്യത്തോട് നോ പറഞ്ഞു മാധവൻ

വാ​ഗ്ദാനം ചെയ്തത് കോടികൾ.!പാൻ മസാലയുടെ പരസ്യത്തോട് നോ പറഞ്ഞു മാധവൻ
Published on

ബോളിവുഡ് താരങ്ങൾ പാൻ മസാലയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് പുതിയ കാര്യമല്ല . ഇതിന്റെ പേരിൽ രൂക്ഷ വിമർശനങ്ങളും താരങ്ങൾക്കെതിരെ ഉയരാറുണ്ട്.എന്നാൽ ഇപ്പോൾ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാകുകയാണ് തെന്നിന്ത്യൻ നടൻ മാധവൻ .തന്നിലേക്ക് വന്നുചേർന്ന ഒരു വൻകിട പാൻ മസാല കമ്പനിയുടെ വമ്പൻ ഓഫറിനോട് നോ പറഞ്ഞിരിക്കുകയാണ് മാധവൻ. പരസ്യത്തിൽ അഭിനയിക്കുന്നതിന് വലിയ തുകയാണ് കമ്പനി മാധവന് വാ​ഗ്ദാനം ചെയ്തിരുന്നതെന്നാണ് റിപ്പോർട്ട് .എന്നാൽ ഈ ഓഫർ മാധവൻ വേണ്ടെന്നു വയ്ക്കുകയായിരുന്നു . പണത്തേക്കാളുപരി പ്രേക്ഷകരോടുള്ള തന്റെ ഉത്തരവാദിത്തമാണ് പാൻ മസാല പരസ്യം നിരസിച്ചതിലൂടെ മാധവൻ നിറവേറ്റിയതെന്നാണ് സംഭാവത്തോടുള്ള സോഷ്യൽ മീഡിയയുടെ പ്രതികരണം .

Related Stories

No stories found.
Times Kerala
timeskerala.com