
ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ സിനിമ ലക്കി ഭാസ്കർ ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. ദീപാവലി റിലീസായെത്തുന്ന ഈ സിനിമയെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ സിനിമയുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു
ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് സിനിമയായ ലക്കി ഭാസ്കർ ആഗോള തലത്തിൽ വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ തന്നെ വേഫെറർ ഫിലിംസാണ് ലക്കി ഭാസ്കർ വിതരണം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു.
വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിർവ്വഹിച്ച തെലുങ്ക്-ഭാഷാ കാലഘട്ടക്രൈം ത്രില്ലർ ചിത്രം. സിത്താര എൻ്റർടൈൻമെൻ്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമ, ശ്രീകര സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ എസ് നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിൽ ദുൽഖർ സൽമാൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു, കൂടാതെ മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ എന്നിവരും അഭിനയിക്കുന്നു. എൺപതുകളുടെ പശ്ചാത്തലത്തിൽ, ഈ ചിത്രം ടൈറ്റിൽ ബാങ്കറുടെ നിഗൂഢമായ സമ്പത്തിനെ പിന്തുടരുന്നു