
മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് കാവ്യാ മാധവൻ. ബാലതാരമായി സിനിമയിലെത്തിയ താരം വളരെ പെട്ടന്നാണ് നായിക നടിയായി വളര്‍ന്ന് മുന്‍നിര നായികയായി മാറിയത് (Kavya Madhavan). ദിലീപുമായുള്ള വിവാഹശേഷം സിനിമയോട് ബൈ പറഞ്ഞ കാവ്യ ബിസിനസിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ പ്രവർത്തനങ്ങളുമായാണ് കാവ്യ മുന്നോട്ട് പോകുന്നത്.
കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയുമാണ് ലക്ഷ്യയുടെ പ്രധാന മോഡലുകള്‍. യൂത്തിന്റെ ട്രെന്റി വസ്ത്രങ്ങള്‍ക്ക് മീനാക്ഷി മോഡലാകും. സാരികള്‍ക്ക് കാവ്യയും.ഇപ്പോഴിതാ ലക്ഷ്യയുടെ പ്രമോഷനായി സാരിയില്‍ സുന്ദരിയായി കാവ്യ നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. പുതിയ ഫോട്ടോഷൂട്ടില്‍ കാവ്യ അതീവ സുന്ദരിയാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്. കാവ്യയെന്നാല്‍ സാക്ഷാല്‍ സൗന്ദര്യത്തിന്റെ പ്രതീകം. സ്ത്രീത്വത്തിന്റെ യഥാര്‍ത്ഥ ആള്‍രൂപം എന്നൊക്കെയാണ് ആരാധകർ ചിത്രത്തിന് നൽകുന്ന കമന്റ്.