
തമിഴകത്തിന്റെ സൂര്യ നായകനായി റിലീസ് ചെയ്ത ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലടക്കം അഞ്ച് മണിക്ക് ആദ്യ ഷോ തുടങ്ങിയ ചിത്രം ആദ്യ ദിനം നേടിയത് 58.62 കോടിയാണ്. എന്നാൽ പിന്നീട് ചിത്രം തകർന്നടിഞ്ഞു. പ്രതീക്ഷിച്ച പ്രകടനം ബോക്സ് ഓഫീസിൽ നടത്താൻ ചിത്രത്തിന് ആയില്ല. ഇപ്പോൾ സിനിമയുടെ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു.
നവംബര്‍ 14നാണ് ചിത്ര൦ റിലീസ് ആയത്. മോശം അഭിപ്രായം നേടിയ ചിത്രം ഇപ്പോൾ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു.തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും നടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രം അതിന് വിപരീതമായാണ് എത്തിയിരിക്കുന്നത്. സൂര്യക്ക് പുറമെ ബോബി ഡിയോൾ, കാർത്തി, ഡിഷ, യോഗി ബാബു എന്നിവരും പ്രധാന താരങ്ങളായി എത്തുന്നു