
തമിഴകത്തിന്റെ സൂര്യ നായകനായി റിലീസ് ചെയ്യുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ മാസം 14ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൻറെ കേരള ബുക്കിംഗ് ഇന്ന് ആരംഭിച്ചു. കേരളത്തിലടക്കം നാല് മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്നാണ് വിവരം.
ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു.തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും നടൻ വ്യക്തമാക്കിയിരുന്നു.
ആക്ഷൻ ഫാന്റസിയിൽ എത്തുന്ന ചിത്രത്തിൽ സൂര്യ ഇരട്ട വേഷങ്ങളിൽ എത്തുന്നു കൂടാതെ ബോബി ഡിയോൾ, ദിഷ പടാനി, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, നടരാജൻ സുബ്രഹ്മണ്യം, കോവൈ സരള, ആനന്ദരാജ്, കെ.എസ്. രവികുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.