അമ്മ ഭരണസമിതിയുടെ കൂട്ട രാജി : ധാർമികത കണക്കിലെടുത്താണെന്ന് ജയൻ ചേർത്തല

അമ്മ ഭരണസമിതിയുടെ കൂട്ട രാജി : ധാർമികത കണക്കിലെടുത്താണെന്ന് ജയൻ ചേർത്തല
Published on

കൊച്ചി: അമ്മ ഭരണസമിതിയുടെ കൂട്ട രാജിക്കെതിരെ രൂക്ഷ വിമർശനവുമായി പലരും രംഗത്തെത്തുകയാണ്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയൻ ചേർത്തല. ധാർമികത കണക്കിലെടുത്താണ് രാജിവച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് മോഹൻലാലുമായി പലവട്ടം സംസാരിച്ചുവർന്നും അദ്ദേഹം പറഞ്ഞു .

അമ്മയെ ജനം വിലയിരുത്തുന്നത് മാധ്യമ വാർത്തകളിലൂടെയാണ്. ചില ചാനലുകൾ ആരോപണങ്ങളെ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ടെന്നും അതിൽ ഒരു പൊളിറ്റിക്സ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ അനാഥമാക്കാൻ ആകില്ലെന്നും ഇനി ഇലക്ഷൻ ജനറൽ ബോഡി വിളിച്ചു ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുവരണമെന്നും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിശുദ്ധി വരുത്തി തെറ്റ് ചെയ്യാത്തവർ തിരിച്ചു വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com