Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeEntertainment"ഗപ്പിയുടെ അവസ്ഥ ആശാന് ഉണ്ടാവരുത്"; പ്രേക്ഷകരോട് അഭ്യർത്ഥനയുമായി ഇന്ദ്രൻസ് | Indrans...

“ഗപ്പിയുടെ അവസ്ഥ ആശാന് ഉണ്ടാവരുത്”; പ്രേക്ഷകരോട് അഭ്യർത്ഥനയുമായി ഇന്ദ്രൻസ് | Indrans Aashan Movie

🎙️ Latest Podcast

കൊച്ചി: ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുമ്പോഴും തിയേറ്ററുകളിലെ ജനപങ്കാളിത്തത്തിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ ഇന്ദ്രൻസ് (Indrans Aashan Movie). സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം സിനിമ തിയേറ്ററിൽ തന്നെ കണ്ട് പിന്തുണയ്ക്കണമെന്ന് വൈകാരികമായി ആവശ്യപ്പെട്ടത്.

സിനിമ സിനിമയ്ക്കുള്ളിലെ കഥയാണ് പറയുന്നത്. തന്നോടൊപ്പം നൂറോളം പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരുപാട് പേരുടെ കഠിനാധ്വാനവും സ്വപ്നവുമാണ് ഈ സിനിമയെന്ന് ഇന്ദ്രൻസ് ഓർമ്മിപ്പിച്ചു. ജോൺ പോൾ ജോർജിന്റെ തന്നെ ‘ഗപ്പി’ എന്ന ചിത്രം തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയതും പിന്നീട് വലിയ ചർച്ചയായതും ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ദ്രൻസിന്റെ വാക്കുകൾ. ആ സാഹചര്യം ഈ സിനിമയ്ക്ക് ഉണ്ടാവരുതെന്ന് അദ്ദേഹം പറഞ്ഞു.

 

View this post on Instagram

 

A post shared by INDRANS (@actorindrans)

“അറുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഇത്രയേറെ പബ്ലിസിറ്റിയോടെ നായകനാകുന്നത് ആദ്യമാണ്. സിനിമ നല്ലതാണെന്ന് കേൾക്കുന്നുണ്ടെങ്കിലും ആളുകൾ കുറവാണെന്ന് അറിയുമ്പോൾ വലിയ ആധിയുണ്ട്,” – താരം വീഡിയോയിൽ വ്യക്തമാക്കി.
നിലവിൽ അടൂർ ഗോപാലകൃഷ്ണന്റെ ‘പദയാത്ര’ എന്ന സിനിമയുടെ ലൊക്കേഷനിലുള്ളതിനാലാണ് നേരിട്ട് തിയേറ്ററുകളിൽ എത്താൻ കഴിയാത്തതെന്നും ഇന്ദ്രൻസ് അറിയിച്ചു. വേഫെറർ ഫിലിംസും ഗപ്പി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.