
ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്‌ക്കർ (Dulquer's Lucky Bhaskar). ഒടുവിൽ ലഭ്യമാകുന്ന കണക്കുകൾ പ്രകാരം ഒറ്റ ദിവസം കൊണ്ട് ചിത്രം കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം നേടിയത് രണ്ടരക്കോടിയാണ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ നായകനായ ചിത്രം തീയറ്ററുകളിലേക്ക് എത്തുമ്പോൾ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ് ആരാധകർ.ചിത്രം കേരളത്തിൽ ആദ്യദിനം 175 സ്‌ക്രീനുകളിലാണ് പ്രദർശനത്തിന് എത്തിയത്. എന്നാൽ രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തി. 12.70 കോടിയാണ് ചിത്രത്തിന്റെ ഒറ്റദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ. വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും സിനിമ പ്രദർശനത്തിന് എത്തിച്ചത്. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ.ദുൽഖർ സൽമാനൊപ്പം മീനാക്ഷി ചൗധരിയും ചിത്രത്തിൽ പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നു.