
ഐ ആം കാതലൻ എന്ന ചിത്രത്തിലൂടെ നസ്‌ലെൻ കെ ഗഫൂർ വീണ്ടും വലിയ സ്‌ക്രീനുകളിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിനായി പ്രേമലു ഫെയിം സംവിധായകൻ ഗിരീഷ് എഡിയുമായി ജനപ്രിയ താരം കൈകോർക്കുന്നു. 2022 നവംബറിൽ ചിത്രം ഔദ്യോഗികമായി ലോഞ്ച് ചെയ്‌തെങ്കിലും പല സാങ്കേതിക പ്രശ്‌നങ്ങളാൽ പിന്നീട് വൈകുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഐ ആം കാതലൻ ട്രെയിലർ സൂചിപ്പിക്കുന്നത് സിനിമ എല്ലാ കാത്തിരിപ്പിനും വിലയുള്ളതായിരിക്കുമെന്നാണ്. സിനിമ നാളെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഐ ആം കാതലനിൽ നസ്‌ലെൻ കെ ഗഫൂർ ഒരു ചെറുപട്ടണത്തിൽ അധിഷ്ഠിതമായ ഒരു ഹാക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജിൻ ചെറുകയിൽ തിരക്കഥയെഴുതിയ ചിത്രത്തിൽ അൻഷിമ അനിൽകുമാറാണ് നായിക. ദിലീഷ് പോത്തൻ, വിനീത് വാസുദേവൻ, സജിൻ ചെറുകയിൽ, വിനീത് വിശ്വം, അർഷാദ് അലി, കിരൺ ജോസി, അർജുൻ കെ, തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഐ ആം കാതലൻ എന്ന ചിത്രത്തിൽ ജിയോമോൾ ജോസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. .