"മലയാളി പെൺകുട്ടിയെ കല്യാണം കഴിച്ച് കേരളത്തിൽ തന്നെ കൂടാനാണ് താത്പര്യം"; ആഗ്രഹം തുറന്നുപറഞ്ഞു കിലി പോൾ | Kili Paul

'ഇന്നസെന്റ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശന ചടങ്ങിനായി ലുലു മാളിലെത്തിയതായിരുന്നു കിലി
Kili
Published on

കേരളത്തിൽ നിന്ന് വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് മലയാളികളുടെ പ്രിയങ്കരനായ ‘ഉണ്ണിയേട്ടൻ’ എന്ന് വിളിക്കുന്ന വൈറൽ താരം കിലി പോൾ. മലയാളം പാട്ടുകളുടെ ലിപ്‌സ് സിങ് വിഡിയോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ കിലി പോൾ കഴിഞ്ഞ ദിവസം ലുലു മാളിലെത്തിയപ്പോഴാണ് ആഗ്രഹം തുറന്നു പറഞ്ഞത്. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിക്കാൻ കഴിഞ്ഞാൽ കേരളത്തിൽ തന്നെ കൂടാനാണ് താത്പര്യമെന്നാണ് കിലി പോൾ പറഞ്ഞത്.

സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന 'ഇന്നസെന്റ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശന ചടങ്ങിനായാണ് കിലി പോൾ ലുലു മാളിലെത്തിയത്. ചിത്രത്തിൽ കിലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചടങ്ങിനെത്തിയ കിലി തന്റെ മലയാളി ആരാധകരെ കണ്ട് അമ്പരന്നു. മലയാളികളുടെ സ്നേഹത്തിനും പിന്തുണയ്ക്കും കിലി പോൾ നന്ദി പറഞ്ഞു. മലയാളത്തിൽ ശോഭനയാണ് ഇഷ്ട നടി. മോഹൻലാലിനെയും മമ്മൂട്ടിയേയും ഉണ്ണി മുകുന്ദനെയും ഫഹദ് ഫാസിലിനെയും ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു. മലയാളി ആരാധകർക്കായി 'ആരു പറഞ്ഞു, ആരു പറഞ്ഞു' എന്ന മലയാള ഗാനവും കിലി പാടി.

അൽത്താഫ് സലിമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന ചിത്രമാണ് ‘ഇന്നസെന്റ്’. ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തിലുണ്ട്. എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം.ശ്രീരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി.മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊഡുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

Related Stories

No stories found.
Times Kerala
timeskerala.com