കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിയിൽ നടി പ്രിയങ്ക എത്തിയത് കൗതുകമുണർത്തി. വാർത്തകൾ പ്രചരിക്കുന്നതിനിടെ, തന്റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.(I came to meet the Prime Minister of the country, Actress Priyanka responds)
താനൊരു ‘മോദി ഭക്ത’യാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയാണ് താരം നൽകിയത്. ഒരാളോട് അങ്ങനെ ഭക്തിയൊക്കെ ഉണ്ടാകുമോ? വ്യക്തിപരമായ ആരോടും ഭക്തി കാണിക്കേണ്ട ആവശ്യമൊന്നുമില്ല. പ്രധാനമന്ത്രിയോട് സ്നേഹമുണ്ട്, അദ്ദേഹം വരുമ്പോൾ കാണുക എന്നത് മാത്രമേ ഉദ്ദേശിച്ചുള്ളൂ, പ്രിയങ്ക പറഞ്ഞു.
എറണാകുളത്ത് താമസിക്കുന്ന ഒരാളെന്ന നിലയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ എത്തിയതാണെന്ന് താരം ചൂണ്ടിക്കാട്ടി. അതിനപ്പുറം ഇതിൽ രാഷ്ട്രീയമായി മറ്റൊന്നും കാണേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ രാഷ്ട്രീയ നിലപാടിനോടാണ് തനിക്ക് താല്പര്യമെന്നും മറ്റ് അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്നും അവർ വ്യക്തമാക്കി.

