
പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ മുറ എന്ന സിനിമയിലെ ടീസറിനും ടൈറ്റിൽ സോങ്ങിനും ശേഷം ചിത്രത്തിൻറെ ട്രെയ്‌ലറും ഹിറ്റായി. സിനിമയുടെ സംഗീത സംവിധാനം ക്രിസ്റ്റി ജോബിയാണ്. കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറ ഈ മാസം എട്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഇപ്പോൾ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ അനന്ദു ആയി ഹ്രിദ്ധു എത്തുന്നു.
സുരാജ് വെഞ്ഞാറമൂടും, ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ആൾ വീ ഇമാജിൻ ആസ് ലൈറ്റ്, തഗ്സ്, മുംബൈക്കാർ തുടങ്ങിയ സിനിമകളിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂണുമാണ് മുറയിൽ സുപ്രധാന വേഷങ്ങളിലെത്തുന്നത്. മാലാ പാർവതി,കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.