Monday, February 9, 2026
HomeEntertainmentമലയാളി നടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമം: ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ...

മലയാളി നടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമം: ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ | Malayali actress

ചെന്നൈ: ഹോട്ടലിൽ മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദി (20) ആണ് പോലീസിന്റെ പിടിയിലായത്. കോളജ് വിദ്യാർത്ഥിയായ ഇയാൾ ഹോട്ടലിൽ പാർട്ട് ടൈം ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.(Hotel employee arrested in Chennai for attempting to misbehave with Malayali actress)

ശനിയാഴ്ച രാത്രി ചെന്നൈയിലെ ടി. നഗറിലുള്ള പ്രമുഖ ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടിയുടെ മുറിയിലെ ഇന്റർകോം ഫോൺ തകരാറിലായതിനെ തുടർന്ന് ഇത് നന്നാക്കാനാണ് സയിദ് അഫ്രീദി മുറിയിലെത്തിയത്.

ഫോൺ നന്നാക്കിയ ശേഷം നടിയോട് സെൽഫി എടുക്കാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നടിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതായാണ് പരാതി. നടി ബഹളം വെച്ചതോടെ ഇയാൾ മുറിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് നടി ഹോട്ടൽ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. നടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.