ഷറഫുദ്ധീൻ ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഹലോ മമ്മി’ ഈ മാസം 21ന് എത്തും

ഷറഫുദ്ധീൻ ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഹലോ മമ്മി’ ഈ മാസം 21ന് എത്തും
Published on

ഷറഫുദ്ധീൻ ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി' ഈ മാസം 21ന് റിലീസ് ചെയ്യും.

ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ, 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഹലോ മമ്മി'. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് പിക്ച്ചേഴ്സ് സ്വന്തമാക്കിയപ്പോൾ ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസാണ് സ്വന്തമാക്കിയത്. സാൻജോ ജോസഫ് കഥയും തിരക്കഥയും കൈകാര്യം ചെയ്ത ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും 'ആസ്പിരന്റ്സ്', 'ദി ഫാമിലി മാൻ', 'ദി റെയിൽവേ മെൻ' തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജയാണ് അവതരിപ്പിക്കുന്നത്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com