
ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ സിനിമ ലക്കി ഭാസ്കർ തീയേറ്ററുകളിലെത്തി. മികച്ച വിജയം നേടി ചിത്രം മുന്നേറുകായണ്. കൂടുതൽ തീയറ്ററിലേക്ക് ചിത്രം എത്തുകയാണ്. സിനിമ ഇപ്പോൾ ഏഴ് ദിവസംകൊണ്ട് ലോകമെമ്പാടുമായി 71.2 കോടി നേടി മുന്നേറുകയാണ്.
ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് സിനിമയായ ലക്കി ഭാസ്കർ ആഗോള തലത്തിൽ വമ്പൻ റിലീസായാണ് എത്തിയത്. കേരളത്തിൽ ദുൽഖർ സൽമാന്റെ തന്നെ വേഫെറർ ഫിലിംസാണ് ലക്കി ഭാസ്കർ വിതരണം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.