‘ബയോപിക് ഉടൻ ചെയ്യില്ല, ഇനി ചെയ്യുക ആക്ഷൻ-റൊമാൻ്റിക് ചിത്രങ്ങൾ’: രൺദീപ് ഹൂഡ | Randeep Hooda

‘ബയോപിക് ഉടൻ ചെയ്യില്ല, ഇനി ചെയ്യുക ആക്ഷൻ-റൊമാൻ്റിക് ചിത്രങ്ങൾ’: രൺദീപ് ഹൂഡ | Randeep Hooda
Updated on

ബിയോപിക് സിനിമകളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നെന്ന് നടൻ രൺദീപ് ഹൂഡ. മാസ് മസാല സിനിമകള്‍ തനിക്ക് ധാരാളം ചെയ്യണമെന്നും എങ്കിൽ മാത്രമേ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂ എന്നും ഇ-ടൈംസിന് നൽകിയ അഭിമുഖത്തിൽ രൺദീപ് ഹൂഡ പറഞ്ഞു (Randeep Hooda). സവർക്കറിനുമുമ്പ് ഞാൻ ആക്ഷൻ-റൊമാൻ്റിക് ചിത്രങ്ങളാണ് ചെയ്തതെന്ന് പ്രേക്ഷകർ മറന്നുപോയിരിക്കുന്നു. എല്ലാത്തരം സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്. വിനോദ ചിത്രങ്ങളൊരുക്കി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ് എൻ്റെ ലക്ഷ്യമെന്നും രൺദീപ് ഹൂഡ പറഞ്ഞു.

എപ്പോഴും കച്ചവട സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.ഒരു പ്രത്യേക പ്രതിച്ഛായയില്‍ ഒതുങ്ങിയിരിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ ബിയോപിക് സിനിമകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. സവര്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്ന സിനിമയിലാണ് രൺദീപ് അവസാനമായി അഭിനയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com