
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയും പ്രിയ നടിയുമാണ് മഞ്ജു പിളള. സിനിമയിലും സീരിയലിലും ടെലിവിഷൻ പരിപാടികളിലും ഒരുപോലെ സജീവമാണ് താരം . ഇപ്പോളിതാ മഞ്ജു പിളളയ്ക്ക് മകൾ നൽകിയ സര്‍പ്രൈസ് ആണ് പ്രേക്ഷകർക്കിടയിൽ വൈറലുകന്നത് . അത്തരത്തിൽ ഒരു സർപ്രൈസ് തന്നെയാണ് മകള്‍ ദയ സുജിത്ത് മഞ്ജുവിന് നൽകിയിരിക്കുന്നത് (Daughter Daya prepares a surprise for Manju Pillai) .
തന്റെ കയ്യില്‍ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്താണ് മോഡലായ ദയ അമ്മയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്. ടാറ്റൂ ആര്‍ട്ടിസ്റ്റ് കുല്‍ദീപ് കൃഷ്ണയാണ് ദയ തന്റെ കയ്യില്‍ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. മകളുടെ കയ്യിലെ ടാറ്റൂ കണ്ട് അത്ഭുതത്തോടെയും സന്തോഷത്തോടെയും അവളെ ചേര്‍ത്തുപിടിപ്പ് ഉമ്മവെയ്ക്കുന്ന മഞ്ജുവിനെയും വീഡിയോയില്‍ കാണാം.
മകളുടെ നെറ്റിയില്‍ ചുംബിക്കുന്ന ചിത്രമാണ് മഞ്ജുവിന്റെ കയ്യിലെ ടാറ്റൂ. 'ഇത് കണ്ട് എന്റെ അമ്മ ഞെട്ടും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യത്തില്‍ എത്തിയത്.