ബേസിൽ ജോസഫ്, നസ്രിയ നസീം ചിത്രം സൂക്ഷ്മദര്‍ശിനിയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു

ബേസിൽ ജോസഫ്, നസ്രിയ നസീം ചിത്രം സൂക്ഷ്മദര്‍ശിനിയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു
Published on

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി' എന്ന ചിത്രത്തിലെ പ്രൊമോ ഗാനം ഉടൻ റിലീസ് ചെയ്യും. ചിത്രം നവംബർ 22ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന്റെ സം​ഗീതം.

ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സൂക്ഷ്മദര്‍ശിനിയുടെ നിർമ്മാണം. ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ എന്നിവർ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com