
ടോവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം (എആർഎം) നാളെ ഓണം റിലീസായി പ്രദർശനത്തിന് എത്തും. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡി യിലും 2 ഡിയിലുമായി പ്രദര്‍ശനത്തിനെത്തും. ടോവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം മാജിക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ വ്യക്തമാക്കുന്ന അജയന്റെ രണ്ടാം മോഷണത്തിൽ വൻ താരനിര തന്നെയുണ്ട്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ .നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ്.