പുലിക്കളിക്കൊരു എ.ഐ. പാട്ട്; ‘പുലിക്കൊട്ടും പനംതേങ്ങേം.’

പുലിക്കളിക്കൊരു എ.ഐ. പാട്ട്; ‘പുലിക്കൊട്ടും പനംതേങ്ങേം.’
Published on

തൃശ്ശൂർ: തൃശ്ശൂരിലെ പുലിക്കളിയെകുറിച്ച്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ചെയ്ത 'പുലിക്കൊട്ടും പനംതേങ്ങേം' എന്ന ഓഡിയോ സോങ്ങിന്റെ വീഡിയോ ആവിഷ്കാരം യൂട്യൂബിൽ റിലീസ് ചെയ്തു. മലയാളത്തിൽ ആദ്യമായ് റിലീസ് ചെയ്ത എ.ഐ. പാട്ടുകളുടെ ഓഡിയോ കളക്ഷനായ 'കണ്ണിൻ ചിറകിലൊരു മഴത്തുള്ളി' യിലേതാണ് ഈ പാട്ട്. ചിത്രങ്ങൾ ഉപയോഗിച്ച്, കവിയും ഡോക്യുമെന്റെറിയനുമായ സതീഷ് കളത്തിലാണ് ഇതു ചെയ്തിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിമൂലം, പുലിക്കളി അന്യംനിന്നുപോകാൻ സാദ്ധ്യതയുള്ള ഇന്നത്തെ സാഹചര്യത്തിൽ, കേരള ഫോക് ലോർ അക്കാദമിയുടെ നാടൻ കലാവിഭാഗത്തിൽ ഉൾപ്പെട്ട ഈ പ്രാചീന കലയുടെ സംരക്ഷണ- പ്രചരണാർത്ഥമായാണ്, വീഡിയോ സോങ്ങ് പുറത്തിറക്കിയിരിക്കുന്നത്. ഫോക് ലോർ അക്കാദമി നല്കിവരുന്ന പെൻഷൻ, ചികിത്സാ സഹായം തുടങ്ങിയ ആനുകൂല്യങ്ങളും ഫെല്ലോഷിപ്പ് തുടങ്ങിയ അംഗീകാരങ്ങളും അവാർഡുകളും പുലിക്കളി കലാകാരന്മാർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പുലിക്കളിസംഘങ്ങൾക്കു മതിയായ ധനസഹായം സർക്കാർ നല്കണമെ ന്നും ആവശ്യപ്പെടുന്ന സന്ദേശവും ഉൾപ്പെടുത്തിയിരിക്കുന്നു.

സതീഷ് കളത്തിലിന്റെ എട്ട് ഓണപ്പാട്ടുകളുടെ എ.ഐ. ഓഡിയോ കളക്ഷനാണ് 'കണ്ണിൻ ചിറകിലൊരു മഴത്തുള്ളി.' മ്യൂസികിനൊപ്പം വരികളും പാട്ടായി ജനറേറ്റ് ചെയ്യുന്ന എ.ഐ. സൈറ്റിലാണ് (സുനോ ഡോട്ട് കോം) ഇത് ചെയ്തത്. പുലിക്കളിപ്പാട്ടിന്റെ വീഡിയോ എഡിറ്റിങ്ങും സതീഷ് നിർവഹിച്ചിരിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com