
സിനിമയിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് അമല പോള്‍ (Amala Paul ). താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താരം ബാലിയില്‍ അവധി ആഘോഷിക്കുന്ന വീഡിയയാണിത്.വെള്ള ബ്രാലെറ്റും നീല ഷോര്‍ട്സും വെള്ള ലോങ് ഷ്രഗ്ഗുമാണ് വേഷം. ബീച്ച്, പൂള്‍പാര്‍ട്ടി എന്നവിയെലാം ഈ വീഡിയോയിലുണ്ട്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്.നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് ജഗത്തിനും മകന്‍ ഇലായ്ക്കൊപ്പം ബാലിയില്‍ അവധി ആസ്വദിക്കുന്ന നിരവധി ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.