
മകന്‍ ഇളൈയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി നടി അമല പോള്‍. ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിലാണ് മകനും ഭര്‍ത്താവിനുമൊപ്പം അമല പ്രത്യക്ഷപ്പെട്ടത് (Amala Paul and Jagat Desai reveal son Ilais face on Onam). കായല്‍ പശ്ചാത്തലത്തില്‍ ഉല്ലാസ ബോട്ടില്‍ നിന്നെടുത്ത ചിത്രത്തില്‍ അമലയും ഭര്‍ത്താവ് ജഗദും മകനും ഓണവസ്ത്രത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയത്.ചുവപ്പ് കര വരുന്ന, ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്ത സെറ്റ് സാരിയാണ് അമല ധരിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ജൂണില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ജഗദ് ഗുജറാത്ത് സ്വദേശിയാണ്.