

കൊച്ചി: ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമ മേഖലയിൽ ഉണ്ടായിരുന്നെന്ന് നടിയും ഹേമ കമ്മിറ്റിയംഗം കൂടിയായ ശാരദ (Actress Sarada about Hema Committee report). ഹേമ കമ്മറ്റി റിപ്പോട്ട് പുറത്ത് വിട്ടതിനു പിന്നാലെ ഇപ്പോൾ പുറത്ത് വരുന്ന വെളിപ്പെടുത്തലുകള്‍ 'ഷോ' ആണെന്നും ശാരദ പറഞ്ഞു. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ വ്യക്തമാക്കി.
'റിമയുടെ കരിയർ തകർന്നത് ലഹരി ഉപയോഗം, വീട്ടിൽ പെൺകുട്ടികളെ പങ്കെടുപ്പിച്ച് ലഹരി പാർട്ടി നടത്താറുണ്ട്'; റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര
നടിയും നർത്തകിയുമായ റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര (Singer Suchitra against actress Rima Kallingal). റിമയുടെ കരിയർ തകർന്നത് ലഹരി ഉപയോഗം മൂലമാണെന്നും , കൊച്ചിയിലെ നടി വീട്ടിൽ ലഹരി പാർട്ടി നടത്താറുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് സുചിത്ര ഉന്നയിക്കുന്നത്. ലഹരി പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും യുവാക്കളും ഉള്‍പ്പെടെ പങ്കെടുത്തുവെന്നും സുചിത്ര ആരോപിക്കുന്നു. എസ്എസ് മ്യൂസിക്കിന്റെ ഒരു ചര്‍ച്ചയ്ക്കിടെയാണ് ഗായിക സുചിത്ര നടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും , ഇത്തരത്തില്‍ പെണ്‍കുട്ടികളേ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്ന പാര്‍ട്ടികള്‍ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും ഗായിക പറഞ്ഞു . റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ എത്രയെത്ര പെണ്‍കുട്ടികള്‍ പങ്കെടുത്തുവെന്ന് അറിയാമോയെന്ന് ചോദിച്ച സുചിത്ര നിക്ക് ആദ്യം ഇത്തരം കാര്യങ്ങള്‍ റിമയെക്കുറിച്ച് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും വീഡിയോയിൽ പറയുന്നു . റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ചില മലയാളം ഗായകര്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ വളരെ അലോസരപ്പെടുത്തുന്നതാണെന്ന് തന്നോട് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു.
നേരത്തെ . തമിഴ് സിനിമയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഗായികയാണ് സുചിത്ര . 2017-ല്‍ സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു.