
ചെന്നൈ : പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു.72 വയസ്സായിരുന്നു. തമിഴിൽ അഞ്ഞൂറോളം സിനിമകളിൽ അവർ വേഷമിട്ടിട്ടുണ്ട് (Actress Kamala Kamesh passed away). പത്തിലധികം മലയാളം സിനിമകളിലും അഭിനയിച്ചു.ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായി. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത "വീട്‌ല വിശേഷം" എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 1974-ൽ സംഗീതസംവിധായകനായ കാമേഷിനെ കമല വിവാഹം ചെയ്തു.