Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeEntertainmentബാലതാരമായി തിളങ്ങിയ നടൻ ഹരിമുരളി മരിച്ച നിലയിൽ | Hari Murali

ബാലതാരമായി തിളങ്ങിയ നടൻ ഹരിമുരളി മരിച്ച നിലയിൽ | Hari Murali

🎙️ Latest Podcast

കണ്ണൂർ: മലയാള സിനിമയിൽ ബാലതാരമായി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ ബന്ധുവിൻ്റെ വീട്ടിലാണ് ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Actor Hari Murali who shone as a child actor, found dead)

ദിലീപ് ചിത്രം ‘രസികനി’ലൂടെ സിനിമയിലെത്തിയ ഹരിമുരളി, ആ ചിത്രത്തിലെ പ്രകടനത്തിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലര വയസ്സുള്ളപ്പോൾ സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ഹരിമുരളി, ‘രസികൻ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

രസികന് പുറമെ മാടമ്പി, അണ്ണൻ തമ്പി തുടങ്ങി പതിനഞ്ചോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. പഠനത്തിനായി സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം, ഇടക്കാലത്ത് രംഗത്ത് സജീവമായി വരികയായിരുന്നു. പ്രശസ്ത നാടക-സിനിമാ നടൻ പയ്യന്നൂർ മുരളിയുടെയും പ്രസന്നയുടെയും മകനാണ് ഹരിമുരളി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.