
മുബൈ : ബോളിവുഡ് നടൻ ഗോവിന്ദയുടെ ആരോഗ്യനില പെട്ടെന്ന് വഷളായതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജൽഗാവിൽ നിന്ന് അദ്ദേഹത്തെ മുംബൈയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അദ്ദേഹം ജൽഗാവിൽ എത്തിയത്. ഒരു റോഡ് ഷോയിൽ പങ്കെടുക്കവെ നടൻ്റെ ആരോഗ്യനില പെട്ടെന്ന് വഷളാക്കുകയായിരുന്നു. നെഞ്ചുവേദനയാണ് താരത്തിന് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതിനു ശേഷം റോഡ് ഷോയിൽ തന്നെ ബോധരഹിതനായി വീണു. തുടർന്ന്, ചികിത്സക്കായി ഉടൻ തന്നെ അദ്ദേഹത്തെ മുംബൈയിലേക്ക് മാറ്റി.