Entertainment
സ്വന്തം റിവോൾവറിൽ നിന്ന് വെടിയേറ്റു: കാലിന് പരിക്കേറ്റ നടൻ ഗോവിന്ദ ആശുപത്രിയിൽ | Actor Govinda Shot In Leg By Own Revolver, Hospitalised
നിലവിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയ്ക്ക് അബദ്ധത്തിൽ കാലിൽ വെടിയേറ്റു. അദ്ദേഹത്തെ മുംബൈയിലെ ക്രിറ്റി കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.( Actor Govinda Shot In Leg By Own Revolver, Hospitalised)
സംഭവമുണ്ടായത് ഇന്ന് പുലർച്ചെ 4.45 ഓടെയാണ്. വീട്ടിൽ നിന്നിറങ്ങാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു ഇത്. ഗോവിന്ദ തൻ്റെ റിവോൾവർ വൃത്തിയാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മുംബൈ പോലീസ് അന്വേഷിക്കുകയാണ്. താരം സുഖം പ്രാപിച്ചതിന് ശേഷം മൊഴിയെടുത്തേക്കും.
ഗോവിന്ദയുടെ തോക്ക് പിടിച്ചെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇദ്ദേഹത്തിൻ്റെ കാലിനാണ് പരിക്കേറ്റത്. കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുക്കും.

