
മുൻഗ്ലാഡ് ഫിലിമ്സിന്റെ ബാനറിൽ സ്റ്റെല്ല തോമസ് നിർമിച്ച്, ഗോകുൽ കെ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ആസിഡ് (ACID Movie). ആസിഡ് അറ്റാക്ക് പ്രമേയമാക്കി ഒരുക്കിയ ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമ ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
പുതുമുഖങ്ങളായ മാധവ് ചന്ദ്രൻ, നിഖിൽ ജയൻ, നിതിൻ ചന്ദ്രൻ, ടോമിൻ, ഇലൂഷ്, നിസാർ, അമൽ ഹാരീഷ്, പ്രബീഷ് പ്രേം, റാഷിദ, സ്നേഹ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സി എസ് രാകേഷ്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നത് നവനീത്. എഡിറ്റർ: രതിൻ രാധാകൃഷ്ണൻ.
പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസബ്ളാങ്കാ ഫിലിം ഫാക്ടറിയാണ് ചിത്രത്തിന്റെ ഡിജിറ്റൽ ഡിസ്ട്രിബൂഷൻ. ഇന്ത്യ ഒഴികെ അമേരിക്ക, യൂ. കെ., ജർമ്മനി, തുടങ്ങി 132 രാജ്യങ്ങളിലാണ് പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാകുന്നത്. ഇന്ത്യ ഉൾപ്പടെ മറ്റ് പ്ലാറ്റ് സ്ട്രീമിംഗ് ഫോമുകളിൽ ചിത്രം ഉടനെ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനായ നിർമൽ ബേബി വർഗീസ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.