
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്രമേളയോട് (IFFK 2024) അനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥ നാളെ (നവംബർ 29) കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ഇതിന്റെ ഭാഗമായി വൈകീട്ട് 5.30 ന് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിൽ നിരവധി അവാർഡുകൾ നേടിയ മലയാള സിനിമ 'നൻപകൽ നേരത്ത് മയക്കം' പ്രദർശിപ്പിക്കും.
പ്രദർശനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. നടിയും മോഡലുമായ റിയ ഉഷ മുഖ്യാതിഥി ആകും.
ഈ മാസം 27ന് കാസർകോട്ടെ കയ്യൂരിൽ നിന്ന് തുടങ്ങിയ ടൂറിംഗ് ടാക്കീസ് കാസർകോട്, കണ്ണൂർ ജില്ലകളിലെ പ്രദർശനങ്ങൾ കഴിഞ്ഞാണ് കോഴിക്കോട് എത്തുന്നത്.
ഡിസംബർ 13 മുതൽ 20 വരെയാണ് തിരുവനന്തപുരത്ത് രാജ്യാന്തര ചലചിത്രമേള അരങ്ങേറുക.