സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: സർട്ടിഫിക്കറ്റ് ഹാജരാക്കണം | Scholarship

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: സർട്ടിഫിക്കറ്റ് ഹാജരാക്കണം | Scholarship
Published on

തിരുവനന്തപുരം :  2024 – 25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് (Scholarship) ബിപിഎൽ വിഭാഗത്തിൽ നിന്ന് അപേക്ഷിച്ച (90% ഇൽ താഴെയും 85% ന് മുകളിലും മാർക്ക് നേടിയ) വിദ്യാർഥികൾക്ക് പ്രസ്തുത വിഭാഗത്തിൽ സ്‌കോളർഷിപ്പിന് പരിഗണിക്കുന്നതിനായി, കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച മാതൃകയിലുള്ള ബിപിഎൽ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും (നഗരസഭാ സെക്രട്ടറി / ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ) ലഭ്യമാക്കി ജനുവരി 10ന് മുൻപ് കോളേജ് പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്. ഇപ്രകാരം കോളേജുകളിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ക്രമപ്രകാരമാണോ എന്ന് പരിശോധിച്ച്, ക്രമപ്രകാരമായവ ഒരു ലിസ്റ്റ് സഹിതം (പേര്, ക്ലാസ്സ്, മാർക്ക്, ശതമാനം എന്നിവ രേഖപ്പെടുത്തിയ) കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്‌കോളർഷിപ്പ് വിഭാഗത്തിൽ ജനുവരി 20ന് വൈകുന്നേരം 5 മണിക്ക് മുൻപായി തപ്പാൽ മുഖേനയോ / നേരിട്ടോ ലഭ്യമാക്കേണ്ടതാണ്.

ക്രമപ്രകാരമല്ലാത്ത സാക്ഷ്യപത്രം, റേഷൻ കാർഡ് മുതലായവ ബിപിഎൽ വിഭാഗത്തിൽ സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 9446780308, 9188900228 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

Related Stories

No stories found.
Times Kerala
timeskerala.com