ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിന് ലൈഫ് ലോംഗ് ലേണിംഗ് സൗത്ത് ഏഷ്യ ഹബ് പദവി; അന്താരാഷ്ട്ര സമ്മേളനം അവസാനിച്ചു | Adi Shankara Institute

oppo_0
oppo_0
Updated on

കൊച്ചി: കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിക്ക് ലൈഫ് ലോംഗ് ലേണിംഗ് സൗത്ത് ഏഷ്യ ഹബ് ഫോർ റിസർച്ച് ആൻഡ് ഹയർ സ്റ്റഡീസ് പദവി ലഭിച്ചു (Adi Shankara Institute). ആജീവനാന്ത പഠനം എന്ന വിഷയത്തിൽ കോളേജിൽ നടന്ന ത്രിദിന അന്താരാഷ്ട്ര കോൺഫറൻസിന്റെ സമാപനച്ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. അയർലണ്ട് ആസ്ഥാനമായ ഏഷ്യ യൂറോപ്പ് മീറ്റ് ഫോർ ലൈഫ് ലോംഗ് ലേണിംഗ് ചെയർമാൻ പ്രൊഫ. സീമസ് ഓട്വാമയാണ് പദവി പ്രഖ്യാപിച്ചത്.

ഡെൻമാർക്കിൽ നിന്നുള്ള പ്രൊഫ. സോറൻ എഹ്ലേഴ്സ്, ഓസ്ട്രിയയിൽ നിന്നുള്ള ഡോ. റെയ്ൻഹാഡ് നോബോർ, ഡോ. റോസന്ന ബറോസ് (പോർച്ചുഗൽ), പ്രൊഫ. ജോഹാനസ് ലിൻഡ്നർ (ഓസ്ടിയ) എന്നിവരെ പുതിയ പഠന കേന്ദ്രത്തിൽ വിസിറ്റിംഗ് പ്രൊഫസർമാരായി നാമനിർദേശം ചെയ്തു. ഇവർ വിവിധ യൂറോപ്യൻ സർവകലാശാലകളിൽ നിന്നുള്ള കോഴ്സുകൾ നടത്തും.

ആദി ശങ്കര ഇന്സ്റ്റിറ്റ്യൂട്ട് ഏഷ്യാ-യൂറോപ്പ് മീറ്റിംഗ് (എഎസ്ഇഎം) എഡ്യുക്കേഷന് ആന്ഡ് റിസര്ച്ച് ഹബ് ഫോര് ലൈഫ്‌ലോംഗ് ലേണിംഗ്, ദി സായിദ് ഇന്റര്നാഷനല് ഫൗണ്ടേഷന് ഓഫ് എന്വയോണ്മെന്റ്, ദുബായ്, എന്നിവരുമായി ചേർന്നാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. സമാപന ചടങ്ങിൽ സൗത്ത് ഏഷ്യ ഡിക്ലറേഷൻ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ് പ്രഖ്യാപനം നടന്നു.

ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. ആദിശങ്കര ഇൻസ്റ്റിറ്റുട്ട് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. മുരളി, സായിദ് ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ പ്രതിനിധി ഡോ. ഈസ അബ്ദുൽ ലത്തീഫ്, ലൈഫ് ലോംഗ് ലേണിംഗ് സൗത്ത് ഏഷ്യ ഹബ് കോഡിനേറ്റർ ഡോ. ശാലിനി സിംഗ്, ആദി ശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റുഷൻസ് സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com