
2024-25 അധ്യയന വർഷത്തിൽ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തില്‍ മെരിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന കേരള മോട്ടോര്‍ ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് ( Free laptop supply) വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, എഞ്ചീനിയറിംഗ്, എംസിഎ, എംബിഎ, എംഎസ്‌സി നഴ്‌സിംഗ്, ബി എസ് സി നഴ്‌സിംഗ്, ബിഡിഎസ്, ബി-ഫാം, എം-ഫാം, ഫാം-ഡി, ബിഎസ്‌സി ഫോറസ്ട്രി, എംഎസ്‌സി ഫോറസ്ട്രി, എംഎസ്‌സി അഗ്രികള്‍ച്ചര്‍, ബിഎസ്സി അഗ്രികള്‍ച്ചര്‍, എംവിഎസ്‌സി, ബി വി എസ് സി ബിഎഎംഎസ്, ബിഎച്ച്എംഎസ്, എല്‍എല്‍ബി, എല്‍എല്‍എം, ഓൾ പോസ്റ്റ് ഡോക്ട്രല്‍ ഡിഗ്രി എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ് അർഹത. അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്ക്: www.kmtwwfb.org സന്ദര്‍ശിക്കുക.