ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ്

ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ്
Published on

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സിന്റെ ഇന്റർവ്യൂ വിജ്ഞാപനവും അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിങ് കോളജുകളിലും ലിസ്റ്റ് പരിശോധിക്കാം.

റാങ്ക് ലിസ്റ്റിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ 9 ന് വൈകിട്ട് അഞ്ചിനു മുൻപ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ഇ-മെയിൽ (academicdme@gmail.com) അറിയിക്കണം. പ്രവേശനത്തിന് അർഹരായവരുടെ അന്തിമ റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 12 ന് പ്രസിദ്ധീകരിക്കും.

അന്തിമ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ 19 ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ, പ്രോക്സി മുഖാന്തിരമോ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

Related Stories

No stories found.
Times Kerala
timeskerala.com