തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്. മാർച്ച് 25 മുതൽ ഏപ്രിൽ 20 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും ഓൺലൈനായും അപേക്ഷാഫീസ് ഒടുക്കാം. അപേക്ഷാഫീസ് ഒടുക്കിയതിനു ശേഷം ലഭിക്കുന്ന ചെല്ലാൻ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകർക്ക് ഏപ്രിൽ 22 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തിവരുന്ന എസ്.എസ്.എൽ.സി യോ തത്തുല്ല്യ പരീക്ഷയോ മിനിമം 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 33 വയസ്സാണ്. അപേക്ഷകർക്ക് 01-01-2026 ന് 17 വയസ്സ് പൂർത്തിയായിരിക്കണം. സർവ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 48 വയസ്സാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

