യെച്ചൂരിയുടെ മൃതദേഹം നാളെ പൊതുദർശനത്തിന് വെക്കും; പിന്നീട് മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് കൈമാറും

യെച്ചൂരിയുടെ മൃതദേഹം നാളെ പൊതുദർശനത്തിന് വെക്കും; പിന്നീട് മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് കൈമാറും
Published on

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച ഡൽഹിയിൽ പൊതുദർശനത്തിന് എത്തിക്കും. രാവിലെ പതിനൊന്ന് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ ഡൽഹി എകെജി ഭവനിലാണ് പൊതുദർശനം നടക്കുക. ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള അവസരവും അവിടെത്തന്നെയുണ്ടാകും ഉണ്ടാകും.

ശനിയാഴ്ച വൈകിട്ടായിരിക്കും യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറുക. നിലവിൽ ഡൽഹി എയിംസ് മോർച്ചറിയിലുള്ള മൃതദേഹം പിന്നീട് വസന്ത്കുഞ്ചിലെ വസതിയിലേക്കും എത്തിക്കും.

Related Stories

No stories found.
Times Kerala
timeskerala.com