
മുംബൈ: ഇന്ന് മന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച നടക്കില്ലെന്ന് തോമസ് കെ. തോമസ് എംഎൽഎ. 'മന്ത്രിസ്ഥാനത്തിൽ നാളെ ചർച്ചയുണ്ടാകും. തനിക്ക് പറയാനുള്ള കാര്യങ്ങൾ ശരദ് പവാറുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും തോമസ് കെ. തോമസ് കൂട്ടിച്ചേർത്തു.
എൻസിപിയിലെ ഒരു വിഭാഗം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവർത്തിക്കുന്നുണ്ട്. മന്ത്രിയാക്കണമെന്ന് കാട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ കത്ത് നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ കാത്തിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.